ചിക്കന്‍ ടിക്കയുടെ മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു.സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിൽ അലി അഹമ്മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷിഷ് മഹല്‍ റെസ്റ്റൊറന്റാണ് മരണവിവരം പുറത്ത് വിട്ടത്. 1970-കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്.തന്റെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ കണ്ടുപിടുത്തം. യോഗര്‍ട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങള്‍, തക്കാളി സോസ് എന്നിവ ചേര്‍ത്താണ് ഈ സ്‌പെഷ്യല്‍ മസാല തയ്യാറാക്കുന്നത്. കറി കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും അലിയുടെ ചിക്കന്‍ ടിക്ക മസാല നാടെങ്ങും സൂപ്പര്‍ ഹിറ്റാകുകയുമായിരുന്നു.