ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി. സല്യൂട്ടില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ അരവിന്ദ് കരുണാകരന്‍ ദൗത്യത്തിന് തയ്യാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചത്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ജനുവരി 14ന് തീയേറ്ററുകളിലെത്തും.
അതേസമയം മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിന് താഴെ ഫണ്ണി കമന്റുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ എടുത്ത് ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചതെന്നാണ് പലരുടേയും കമന്റ്.
നേരത്തെ കുറുപ്പ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് ദുല്‍ഖര്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു.ദുല്‍ഖര്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഷെയര്‍ ചെയ്തത്. ഇത് താൻ തന്നെയാണ് വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ഷെയര്‍ ചെയ്തതെന്ന് ദുല്‍ഖര്‍ സമ്മതിച്ചിരുന്നു.