
നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് തോമസ് കോട്ടൂര്‍. അഭയക്കേസിൽ കുറ്റക്കാരനെന്ന് വിധി വന്ന ശേഷമാണ് തോമസ് കോട്ടൂരിന്‍റെ പ്രതികരണം. കുറ്റം ചെയ്തിട്ടില്ല .ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നും ഫാദര്‍ കോട്ടൂര്‍ പ്രതികരിച്ചു. കുറ്റക്കാരെന്ന വിധി വന്നതോടെ കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും വൈദ്യ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ നിന്നാണ് മാധ്യമങ്ങൾ പ്രതികരണം ചോദിച്ചത്. കോടതി വിധിയോട് പ്രതികരിക്കാൻ സിസ്റ്റര്‍ സെഫി തയ്യാറായില്ല.

