International News

ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍

'ഒന്നും പേടിക്കാനില്ല'; ടെലിവിഷനില്‍ ലൈവായി വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ട്രംപിനെ നോക്കി ലോകം

വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേ ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്.
ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്.

ഡെലാവയറിലെ ക്രിസ്റ്റ്യാന കെയേഴ്‌സ് ക്രിസ്റ്റ്യാന് ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ തന്റെ വലതു കയ്യില്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ധ്രുതഗതിയില്‍ അമേരിക്കയില്‍ വാക്‌സിന്‍ എത്തിച്ചതില്‍ ട്രംപ് ഭരണവും പ്രശംസ അര്‍ഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.” വാക്‌സിന്‍ വലിയ വിശ്വാസം തന്നെയാണ്. ഞാനിപ്പോള്‍ വാക്‌സിനേഷന്‍ എടുത്തുകൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത് ആളുകള്‍ തയ്യാറായി നില്‍ക്കണമെന്നാണ്.ഒന്നും പേടിക്കാനില്ല. ഞാനും ഭാര്യ ജില്ലും രണ്ടാം ഘട്ടം നോക്കി നില്‍ക്കുകയാണ്,” ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റായി ചുമതലയേറ്റാല്‍ ആദ്യമായി ജനങ്ങളോട് പറയുക 100 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാണെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ
ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!