Trending

നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകാതെ ചർച്ചയിൽ പങ്കെടുക്കില്ല; കർഷക പ്രക്ഷോഭം 27-ാം ദിവസത്തിലേക്ക്

Farmers during a protest march against the Centre's agri-laws, at Delhi-Meerut Expressway in New Delhi, Friday.

നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകാതെ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ല എന്ന് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളുടെ തീരുമാനം.
സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസർക്കാരിന്റെ കത്ത് സമയം കൊല്ലിയെന്നും കർഷക സംഘടനകളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു .കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിർത്തികളിൽ നടത്തൂന്ന പ്രക്ഷോഭം ഇന്ന് 27-ാം ദിവസത്തിലേക്കെത്തി. ചർച്ച വേണമെന്ന അഭിപ്രായമാണ് യോഗത്തിൽ രണ്ട് സംഘടനകൾ നിലപാടെടുത്തത്. .കർഷക സംഘടനകൾ തയ്യാറെങ്കിൽ ചർച്ചയാകാമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരുടെ മാർച്ച് ദില്ലിയിലേക്ക് ആരംഭിച്ചിട്ടുണ്ട്. നാളെ ചൗധരി ചരൺ സിംഗിന്റെ ജന്മദിനത്തിൽ രാജ്യത്തെ ഗ്രാമവാസികളോട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് കർഷക സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!