കുഞ്ഞുനാൾ മുതലുള്ള സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. കോഴിക്കോട് ജില്ലയിലെ മടവൂരിലെ പ്രീജയ്ക്ക് കുഞ്ഞുനാൾ മുതലേ എഴുതിനോടായിരുന്നു പ്രിയം. ഒരുപാട് കഥകളും കവിതകളും എല്ലാം എഴുതി സൂക്ഷിച്ച പ്രീജയ്ക്ക് പക്ഷെ അന്നൊന്നും അത് അയച്ചുകൊടുത്തു പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രധാന പ്രശ്നം സാമ്പത്തികം തന്നെയായിരുന്നു. പ്രീജയുടെ കഥകളും കവിതകളും വായിച്ച അമ്മയ്ക്ക് എന്നും വിഷമമായിരുന്നു , കാരണം ഇതൊന്നും പ്രസിദ്ധീകരിക്കാൻ കഴിയുന്നില്ലലോ എന്നോർത്തുകൊണ്ട്. ഇംഗ്ളീഷിൽ ബിരുദാന്തര ബിരുദവും ബി.എഡ് നേടിയ പ്രീജയ്ക്ക് ഇന്ന് ഏറെ സന്തോഷമുണ്ടെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ചെറുതല്ലാത്ത സങ്കടങ്ങൾ അവർക്ക് ഉണ്ട്. പഠിത്തത്തിന് ശേഷം പത്തു വർഷത്തോളം പാരലൽ കോളേജിൽ ടീച്ചർ ആയി ജോലി ചെയ്തു, പല വിദ്യാഭ്യാസ സ്ഥാപങ്ങളിലും ഗസ്റ്റ് ആയി വർക് ചെയ്തു. എന്നാൽ അന്നൊക്കെ ഉള്ളിൽ ഉണ്ടായിരുന്ന ആഗ്രഹം തന്റെ എഴുത്തുകൾ പുസ്തകമാകണം. എച് എസ് ഐ ഇംഗ്ലീഷ് പിഎസ്സി ലിസ്റ്റിൽ 37 ആം റാങ്കിൽ പെരുവന്നെങ്കിലും വിധി തന്നെ തട്ടി മാറ്റി എന്ന് വിഷമത്തോടെ പറയുന്നു. തനിക് ആ ജോലി ലഭിക്കുമെന്ന് അമ്മയും അച്ഛനും ഒരു പോലെ ആഗ്രഹിച്ചിരുന്നു. ഇതിനിടയിൽ കിടപ്പിലായി പോയ അച്ഛനെ സമാധാനിപ്പിക്കാൻ വേണ്ടി പ്രീജയ്ക്ക് ജോലി കിട്ടി എന്ന് കള്ളം പറയേണ്ടിയും വന്നു. ഒടുവിൽ ഈ വിഷമത്തിൽ നിന്നും കരകയറാൻ പ്രീജ മനസ്സിൽ കൊണ്ട് നടന്ന തന്റെ മോഹത്തെ പൊടി തട്ടിയെടുക്കാൻ തന്നെ തീരുമാനിച്ചു. അതെ കഥകളും കവിതകളും നോവലുകളും എല്ലാം പുസ്തകങ്ങൾ ആകണം. തന്റെ ഭർത്താവും, സഹോദരി ഭർത്താവും എല്ലാം സാമ്പത്തികമായി സഹായിച്ചു ഈ ആഗ്രഹത്തിനായി. അങ്ങനെ ഹരിതം ബുക്സിനെ സമീപ്പിച്ചുകൊണ്ട് ‘ഡിവോഴ്സ് നോട്ടീസ്’ എന്ന പ്രീജയുടെ ആദ്യ പുസ്തകം പുറത്തിറങ്ങി. രണ്ടാമതായി ഇനിയും എത്രനാൾ എന്ന കവിതാ സമാഹാരം അക്ഷര ദീപം ബുക്ക്സ് പബ്ലിഷ് ചെയ്തു. അതിനുശേഷം ബാലസാഹിത്യത്തിൽ ‘കുഞ്ഞറിവുകൾ’ പ്രസിദ്ധീകരിച്ചു. കോവിദഃ മഹാമാരിയെ മനുഷ്യർ അതിജീവിച്ചതിനെ കുറിച്ചുള്ള ഒരു നോവൽ ആണ് ‘സ്നേഹ സദനം’, പിന്നീട് പുറത്തിറങ്ങിയത് ഇതായിരുന്നു. ഈ നോവലിന് ആർ കെ രവി വർമ്മ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അക്ഷര ദീപം പബ്ലിക്കേഷൻസ് സ്നേഹസാധനത്തിന് പ്രത്യേക പുരസ്ക്കാരം ഈ വര്ഷം നൽകും. കൂടാതെ ‘കാലവും സ്ത്രീയും’ എന്ന കവിതയ്ക്ക് വുമൺ ജസ്റ്റിസ് മൂവേമെന്റ് ഒന്നാം സമ്മാനം നൽകിയിട്ടുണ്ട്. നക്ഷത്ര ദീപം മാസികയിൽ സ്ഥിരമായി ഇപ്പോൾ പ്രീജ കവിതകൾ നൽകാറുണ്ട്. പ്രീജ പ്രജീഷ് എന്ന പേരിൽ യൂട്യൂബ് ചാനൽ ഉള്ള പ്രീജ കുട്ടികൾക്കായി കവിതകൾ ചാനലിലൂടെ അവതരിപ്പിക്കുണ്ട്. എല്ലാത്തിനും സന്തോഷമാണ് ഇപ്പോൾ പ്രീജയ്ക്ക്. കലോത്സവ നഗരിയിൽ വച്ച് പ്രീജയെ കണ്ടപ്പോൾ തന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറിക്കൊണ്ടിരിക്കുകയാണിപ്പോൾ എന്നാണ് പ്രീജ പറയുന്നത്. ഭർത്താവ് പ്രജീഷ്, രണ്ട് പെണ്മക്കൾ , അമ്മ ലീല, സഹോദരി എല്ലാവരും തനിക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്നും പ്രീജ സന്തോഷത്തോടെ പറയുന്നു.