അറിയിപ്പുകൾ കാർഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റ് ഒഴിവ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ഡി.എം.കാർഡിയാക്ക് അനസ്തേഷ്യ അല്ലെങ്കിൽ പി. ഡി. സി. സി കാർഡിയാക്ക് അനസ്തേഷ്യാ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക്ക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.സ്പോട്ട് അഡ്മിഷൻ കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേജ് സെൻററിൽ ഹാജരാകണം. ഫോൺ: 9072592412, 9072592416 എ ഐ ഓൺലൈൻ കോഴ്സ് ഐ.എച്ച്.ആ൪.ഡി നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ നടത്തുന്ന “ഡിമിസ്റ്റിഫയിങ് എ ഐ” എന്ന മൂന്നു ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വൈകുന്നേരം ഏഴ് മണി മുതൽ ഒമ്പത് മണി വരെ രണ്ടു സെഷനുകളായാണ് കോഴ്സ് നടത്തുന്നത്. നവംബർ 28ന് രാത്രി 10 മണി വരെ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്സ് റെജിസ്ട്രേഷൻ ഫീസ് : 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് : https://ihrd.ac.in/index.php/onlineaiഗതാഗതം തടസ്സപ്പെടും ഫറോക്ക് പഴയ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ 22,23,24 തിയ്യതികളിൽ രാത്രി 10 മണി മുതൽ പുലർച്ചെ നാല് മണി വരെ ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ഗതാഗതം നിരോധിച്ചു മണാശ്ശേരി – പുൽപ്പറമ്പ്- കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് – പന്നിക്കോട് – കാരകുറ്റി- കൊടിയത്തൂർ വഴിയും, ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് – ചുള്ളിക്കാപറമ്പ് വഴിയും പോകേണ്ടതാണ്.വിലനിലവാര സൂചിക ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2023 സെപ്റ്റംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചികക്രമത്തിൽ. 2023 ആഗസ്റ്റ് മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം198 (200), കൊല്ലം193 (195), പുനലൂർ193 (194), പത്തനംതിട്ട211 (211), ആലപ്പുഴ198 (201), കോട്ടയം206 (206), മുണ്ടക്കയം197 (199), ഇടുക്കി199 (201), എറണാകുളം196 (196), ചാലക്കുടി214 (215), തൃശൂർ207 (209), പാലക്കാട്192 (193), മലപ്പുറം196 (200), കോഴിക്കോട്205 (207), വയനാട്197 (200), കണ്ണൂർ207 (207), കാസർഗോഡ്211 (213).പി.എൻ.എക്‌സ്. 5597/2023മേഴ്സി ചാൻസ് കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ ഫെബ്രുവരിയിൽ നടത്തും. വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സെന്ററുകളിൽ ഡിസംബർ അഞ്ചുവരെ ഫൈൻ കൂടാതെയും ഏഴുവരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷ ടൈംടേബിൾ ഡിസംബർ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.പി.എൻ.എക്‌സ്. 5598/2023ഭരണഘടനാ ദിനാചരണം 27ന്ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 27നു സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്നു നിർദേശിച്ചു പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.(18-11-2024ലെ Cdn.4/134/2023/GAD). ജില്ലാ കളക്ടർമാർ, വകുപ്പ് മേധാവികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചീഫ് എക്സിക്യൂട്ടിവ് എന്നിവർ ഭരണഘടനാ ദിനാഘോഷത്തിനുള്ള നടപടികൾ സ്വീകരിക്കണം. എല്ലാ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അന്നു രാവിലെ 11നു ഭരണഘടനയുടെ ആമുഖം വായിക്കണം. ഭരണഘടനയെക്കുറിച്ചുള്ള വെബിനാറുകൾ, സംവാദം, പ്രസംഗം, ഉപന്യാസം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാം. സർവകലാശാലകൾക്കു ഭരണഘടനയുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചകൾ നടത്താമെന്നും സർക്കുലറിൽ നിർദേശിച്ചു.പി.എൻ.എക്‌സ്. 5599/2023സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷdirector.siep@kerala.gov.in ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.പി.എൻ.എക്‌സ്. 5560/2023ജനസാന്ദ്രമായി കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്;നവകേരള സദസിനെ ജനങ്ങൾ നെഞ്ചേറ്റി: മുഖ്യമന്ത്രിനവകേരള സദസിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസിലേക്കും എത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവകേരള സദസിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്.ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായതു ജനങ്ങൾ, നാടാകെ നൽകി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരൂക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകർന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായം കേന്ദ്രത്തിൽനിന്നു ലഭിച്ചില്ല. ഇത് ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്തതാണ്. നമ്മുടെ ജനങ്ങൾ ഐക്യത്തോടെ പിന്തുണച്ചതിനാലാണ് തകർന്നടിഞ്ഞുപോകുമെന്ന് കരുതിയ നാട് തിരിച്ചുവരുന്നത് രാജ്യവും ലോകവും കണ്ടത്. കേരളം ഇത്തരം കാര്യങ്ങളെ നേരിടുന്നതിൽ മാതൃകയാണെന്ന് ലോകം വിലയിരുത്തി. ജനങ്ങളുടെ ഒരുമയും ഐക്യവും കൊണ്ടാണ് കേരളം അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, മുൻ എം.പിമാരായ പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ്, മുൻ എംഎൽഎ പി. ജയരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി രാജീവൻ (കോട്ടയം), എൻ വി ഷിനിജ (പാട്യം), പി വൽസൻ (മൊകേരി), കെ. ലത (കുന്നോത്തുപറമ്പ്) തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ എ എൻ ശ്രീലാകുമാരി സ്വാഗതം പറഞ്ഞു. വൻജനാവലിയാണ് പാനൂർ വാഗ്ഭടാനന്ദ നഗറിലേക്ക് ഒഴുകിയെത്തിയത്. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 18 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.പി.എൻ.എക്‌സ്. 5561/2023 കുടിശ്ശിക നിവാരണംകേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ അംശദായം അടയ്ക്കുന്നതിന് 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്ന അവസാന തീയതി നവംബർ 26 ആണ്. കുടിശിക അടവാക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെ പകർപ്പ് കൂടി കൊണ്ട് വരണം. ഫോൺ: 0471 – 2729175.പി.എൻ.എക്‌സ്. 5562/2023ഡെപ്യൂട്ടേഷൻ നിയമനംഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ (26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് 1, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 20നു വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2720977.പി.എൻ.എക്‌സ്. 5563/2023താത്പര്യപത്രം ക്ഷണിച്ചുവൺ ലോക്കൽ ബോഡി വൺ പ്രൊജക്ട്(OLOP), മിഷൻ 1000 പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.industry.kerala.gov.in സന്ദർശിക്കുക.പി.എൻ.എക്‌സ്. 5564/2023 ഫലം പ്രസിദ്ധീകരിച്ചുകേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷാ ഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. പി.എൻ.എക്‌സ്. 5565/2023 ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു* രോഗസാധ്യയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കി* രോഗ നിർണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിൽ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷത്തിന്റേയും സ്‌ക്രീനിംഗ് നടത്താനായി. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചിരുന്നു. സ്‌ക്രീനിംഗിൽ മാത്രമൊതുങ്ങാതെ രോഗം സംശയിക്കുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ ആകെ 1,50,05,837 പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി. ഇതിൽ നിലവിൽ ഇതിൽ 18.34 ശതമാനം (27,53,303) പേർക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാൻസർ സ്‌ക്രീനിംഗിലൂടെ 5.96 ശതമാനം പേരെ (8,95,330) കാൻസർ സാധ്യത കണ്ടെത്തി കൂടുതൽ പരിശോധനക്കായി റഫർ ചെയ്തിട്ടുണ്ട്. 10.83 ശതമാനം പേർക്ക് (16,25,847) രക്താതിമർദവും 8.76 ശതമാനം പേർക്ക് (13,15,615) പ്രമേഹവും 4.11 ശതമാനം പേർക്ക് (6,16,936) ഇവ രണ്ടും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കിടപ്പ് രോഗികളായ 1,06,545 (0.71%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത 1,87,386 (1.24%) വ്യക്തികളുടേയും 45,24,029 (30.14%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവർക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രക്താതിമർദ്ദം, പ്രമേഹം, കാൻസർ, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. സ്‌ക്രീനിംഗ് വഴി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതോടൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നു.പി.എൻ.എക്‌സ്. 5566/2023ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്‌കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം. നിലിവൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.പി.എൻ.എക്‌സ്. 5567/2023സ്റ്റാഫ് നഴ്‌സ് കരാർ നിയമനംകേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.പി.എൻ.എക്‌സ്. 5568/2023 –Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb4r9V6iFxBCZ1tKrZZXhUwF7kU8N%2B9ymQgWtoOz6bt%3DpQ%40mail.gmail.com.