ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി അഫ്താബ്. കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞത്.കസ്റ്റഡി കാലാവധി തീരുന്ന ദിവസമായി ഇന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. അഫ്താബിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. എന്തൊക്കെ സംഭവിച്ചുവോ അതെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭത്തിന്റെ പുറത്തുണ്ടായതാണെന്നും അഫ്താബിന്റെ അഭിഭാഷകന് പറഞ്ഞു. തന്റെ കക്ഷി പോലീസിനോടു പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.അതേസമയം കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വിടണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരനെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. പബ്ലിസിറ്റി ലഭിക്കാൻ അനാവശ്യ ഹർജികൾ നൽകരുതെന്ന് വിമർശനം. “കോടതി ഒരു നിരീക്ഷണ ഏജൻസിയല്ല, പൊലീസ് അന്വേഷണം നടന്നുവരികയാണ്. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം ഹർജികൾ നൽകരുത്. അന്വേഷണത്തെ തടസപ്പെടുത്താൻ അനുവദിക്കാനാവില്ല”- ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.അന്വേഷണം എണ്പതു ശതമാനത്തോളം പൂര്‍ത്തിയായതായി ഡല്‍ഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അന്വേഷണം കൈകാര്യം ചെയ്യുന്നതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ശ്രദ്ധയെ കൊന്നത് പെട്ടന്നുണ്ടായ പ്രകോപനത്തിൽ ;കേസ് സിബിഐക്കു വിടണമെന്ന ഹര്‍ജി തള്ളി

