അമേരിക്കയില്‍ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടച്ച് കയറ്റി. അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ യുഎസ് പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
എസ്യുവി വിഭാഗത്തില്‍ പെടുന്ന വാഹനമായിരുന്നു ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിന് ഇടയാക്കിയ വാഹനവും ഒരാളെയും സംഭവത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു. എഫ്ബിഐയുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടത്തിന് ഇടയാക്കിയ കാര്‍ തടയുന്നതിനായി ഇതിന് നേരെ പൊലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, പരിക്കേറ്റ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച വരികയാണ് എന്ന് വൈറ്റ് ഹൗസും അറിയിച്ചു.
യുഎസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന പരമ്പരാഗതമായി ചടങ്ങാണ് ക്രിസ്മഡ് പരേഡ്. ഇതിനിടയിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.