Trending

ചർച്ചക്ക് വിളിച്ച് ആഭ്യന്തര മന്ത്രാലയം ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ് ചുക്

ലഡാക്കിന് വേണ്ടി മുന്നോട്ട് വെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രാലയം സമ്മതിച്ചതോടെ 16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്.

ലഡാക്കിന് സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദില്ലിയിലെ ലഡാക്ക് ഭവനില്‍ സോനം വാങ്ചുക് സമരമിരുന്നത്. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്നായിരുന്നു പ്രഖ്യാപനം. ജന്തര്‍ മന്ദിറില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതോടെ സമര വേദിയായി ലഡാക്ക് ഭവന്‍ മാറി. സമരം തുടങ്ങിയതിന് പിന്നാലെ പിന്തുണയറിയിച്ച് നിരവധി പേര്‍ ലഡാക്ക് ഭവനിലെത്തി. കൂടുതല്‍ ആളുകള്‍ എത്തിയതോടെ സമരക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു മാറ്റി.

സമരം കൂടുതല്‍ ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഇടപെടല്‍. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി. ഉന്നയിച്ച ആവശ്യങ്ങളില്‍ ഡിസംബര്‍ 3ന് ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കി. ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയാണെന്ന് സോനം വാങ്ചുക് അറിയിച്ചു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!