Entertainment News

ഗോവിന്ദ് പത്മസൂര്യയ്ക്കും ഗോപികയ്ക്കും മാഗല്യം;വിവാഹം നിശ്ചയിച്ചെന്ന് താരം

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. അഷ്ടമി ദിനത്തിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ജി.പിയെന്ന് ആരാധകർ ആരാധകർ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

വളരെ സന്തോഷത്തോടുകൂട ഇക്കാര്യം ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു . ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്.
വീട്ടുകാരാണ് ഞങ്ങളോട് തമ്മിൽ കാണാൻ പറഞ്ഞത്. ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ’, ഗോവിന്ദ് പത്മസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചു…….
ടെലിവിഷൻ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി…
സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സാന്ത്വനം എന്ന സീരിയലിലെ ജനപ്രിയ താരമാണ് ഗോപിക അനിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!