Local News

2 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയ. അപൂർവ്വ നേട്ടവുമായി സ്റ്റാർകെയർ ഹോസ്പിറ്റൽ

കോഴിക്കോട്: ജനിച്ച് 2 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. ഗർഭകാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്ന “ഡയഫ്രമാറ്റിക് ഹെർണിയ” എന്ന അവസ്ഥയോടെ ജനിച്ച കുഞ്ഞിന് ജനനാനന്തരം ശ്വാസതടസ്സം അനുഭവപ്പെട്ട് NICU വിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിനെയും വയറിനെയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന നേർത്ത പാളിയായ ഡയഫ്രത്തിൽ ഉണ്ടാകുന്ന ദ്വാരത്തിലൂടെ ആന്തരികാവയവങ്ങളായ ചെറുകുടലും കരളും ശ്വാസകോശ ഭാഗത്തേക്ക് കയറി വരുന്ന അവസ്ഥയാണ് ഡയഫ്രമാറ്റിക് ഹെർണിയ. സ്റ്റാർകെയറിലെ സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ ദ്വാരമടച്ചു ആന്തരികാവയവങ്ങൾ പൂർവ്വസ്ഥിതിയിലാക്കി. സ്റ്റാർകെയർ പീഡിയാട്രിക്ക് സർജറി വിഭാഗത്തോടൊപ്പം ഡോ. ഷബീർ എം.പി (നിയോനേറ്റലോളജി), ഡോ. അസർ മുബാറക്, ഡോ. ജവാദ് ഇബ്ൻ മുഹമ്മദ്, ഡോ. അപർണ പ്രേമരാജൻ (അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം), ഓപ്പറേഷൻ തിയേറ്റർ വിഭാഗം, റേഡിയോളജി എന്നിവരുടെ അഭിനന്ദനാർഹമായ സഹകരണം ഈ ഉദ്യമത്തിന് പുറകിൽ ഉണ്ടായിരുന്നു. സർജറിക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു ആരോഗ്യവാനായി ആശുപത്രി വിട്ടു. ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ അത്യപൂർവ്വമാണെന്നും വടക്കൻ മലബാറിൽ തന്നെ ആദ്യത്തെതുമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!