കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.സമദ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന ലഹരി ഉപയോഗതിനെതിരെ യുവാക്കൾ ഒരുമിച്ച് പോരാടണമെന്നും ലഹരി മാഫിയ വിദ്യാർഥികളെയും യുവാക്കളെയുമാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമൂഹം ജാഗ്രതയോടെ ഈ വിപത്ത് സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. പി.കെ. ബാപ്പു ഹാജി, അരിയിൽ മൊയ്തീൻ ഹാജി, ഇ.പി. ലിയഖത്ത് അലി, എം.കെ. സുബൈർ, സിറാജുൽ ഹഖ്, എ.കെ. യൂസഫ് മാസ്റ്റർ, എൻ.റഷീദ്, കെ.കെ. അബ്ദുൽ ഹമീദ്, എം.പി. ഫാസിൽ, അബ്ദുൽ ഖാദർ, ഹിഷമുൽ വഹാബ്, വസീം പൊഴിൽതാഴം, വാരിസുൽ ഹഖ്, മുബാറക് തുടങ്ങിയവർ സംസാരിച്ചു. റൻത്തീസ് ഖിറാഅത്ത് നടത്തി. മഹല്ല് സെക്രട്ടറി പി.എം ശരീഫുദ്ധീൻ സ്വാഗതവും ട്രഷറർ പി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
‘വർധിച്ചു വരുന്ന ലഹരി ഉപയോഗതിനെതിരെ യുവാക്കൾ ഒരുമിച്ച് പോരാടണം’ മസ്ജിദുൽ ഇഹ്‌സാൻ യൂത്ത് മീറ്റ്

