സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തു.ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) ഇന്ത്യാ വിഭാഗം 30 അംഗങ്ങളില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തത്.അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ 1981 ൽ പുറത്തിറങ്ങിയ എലിപ്പത്തായം പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ബോളിവുഡ് ചിത്രം ഷോലെയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബംഗാളി ചിത്രമായ മേഘേ ധാക്ക താര,മൃണാൾ സെന്നിന്റെ ഭുവൻ ഷോം,, കന്നഡ ചിത്രം ഘടശ്രദ്ധ, ഗരം ഹവ,സത്യജിത് റേയുടെ തന്നെ ചാരുലത,ശ്യാം ബെനഗൽ സംവിധാനം ചെയ്ത അങ്കുർ,ഗുരു ദത്തിന്റെ പ്യാസ എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.