കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല.ലഭ്യമായ മൊത്തം സ്റ്റോക്കിൽ ഏകദേശം 100 ദശലക്ഷം ഡോസുകൾ കഴിഞ്ഞ വർഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ വാക്‌സിൻ മാനുഫാക്‌ചേഴ്‌സ് നെറ്റ് വർക്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം.രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധവാക്‌സിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വാക്‌സിനേഷനായി കേന്ദ്രബജറ്റില്‍ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനല്‍കി. ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് തുടരുകയാണ്. 1.8 കോടി ഡോസ് വാക്‌സിന്‍ നിലവില്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്.