കുന്ദമംഗലം; ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആസാദ് ഹിന്ദ് സര്‍ക്കാര്‍ 77-ാം സ്ഥാപക ദിനാഘോഷ പരിപാടി ഗാന്ധി ഗൃഹത്തില്‍ വെച്ചു നടന്നു. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കല്‍ അഷ്റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഫോര്‍വേഡ് ബ്ലോക്ക് ദേശിയ കമ്മിറ്റിഅംഗം അഡ്വ ടി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 21 ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ‘സ്വതന്ത്ര ഭാരത സര്‍ക്കാര്‍’ അഥവാ ആസാദ്ഹിന്ദ് സര്‍ക്കാറിന്റെ സ്മരണകള്‍ നിറഞ്ഞു നില്ക്കുന്ന ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപക ദിനത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തി.
ഫോര്‍വേഡ് ബ്ലോക്ക് വയനാട് ജില്ലാ സെക്രട്ടറി. അതുപോലെ മലപ്പുറം ജില്ലാ സെക്രട്ടറി അനസ്, കാസര്‍ഗോഡ് ജിലാ സെക്രട്ടറി മുനീര്‍ മുനമ്പം എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. ടിയുസിസി ജില്ലാ സെക്രട്ടറി ബാലഗോപാല്‍, ജില്ലാ പ്രസിഡന്റ് യൂസഫലി കോട്ടൂളി,എഐവൈഎല്‍ ജില്ലാ സെക്രട്ടറി ഫാസില്‍ പോലുര്‍, ജില്ലാ പ്രസിഡന്റ് ശ്രീജിത് ചെറൂപ്പ, അഗ്രകാമി മഹിള സമിതി ജില്ലാ സെക്രട്ടറി ബീവി സഫിയ . എഐഎസ്ബി ജില്ലാ സെക്രട്ടറി വിഷ്ണു. സബീഷ്, അറഫാത്ത്, മൊയ്ദീന്, ഗണേഷ് കാക്കൂര്‍, സുലൈഖ, അസ്കര്‍, എന്നിവര്‍ സംസാരിച്ചു. എഐവൈഎല്‍ സംസ്ഥാന കമ്മിറ്റിയംഗം ബഷീര്‍ പൂവാട്ടുപറമ്പു നന്ദിയും പറഞ്ഞു.