Trending

ബേപ്പൂർ രാജീവൻ സ്തൂപം-ജൂബിലി അങ്കണവാടി റോഡ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

രണ്ട് ഘട്ടങ്ങളിലായി പ്രവൃത്തി പൂർത്തിയാക്കിയ ബേപ്പൂർ രാജീവൻ സ്തൂപം-മാളികപ്പാടം- ജൂബിലി അങ്കണവാടി റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.

ആദ്യ ഘട്ടത്തിൽ 15 ലക്ഷവും രണ്ടാം ഘട്ടത്തിൽ 20 ലക്ഷം രൂപയും ചെലവിട്ടാണ്
ഓവുചാലോട് കൂടിയ റോഡ് പ്രവൃത്തി പൂർത്തിയാക്കിയത്. ആദ്യഘട്ട പ്രവൃത്തി കഴിഞ്ഞ വർഷം പൂർത്തീകരിച്ചിരുന്നു.

സുഗമമായ വെള്ളമൊഴുക്കിന് ഓവുചാൽ യാഥാർഥ്യമായതോടെ ഈ ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ദുരിതത്തിന് ഇതോടെ പരിഹാരമായി.

പരിപാടിയിൽ വാർഡ് കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം ശശിധരൻ, ടി ഉണ്ണികൃഷ്ണൻ, ശ്രാവൺ എന്നിവർ സംസാരിച്ചു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!