മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതി ക്ക് ഇണങ്ങുന്ന വ്യവസായ സ്ഥാപനം തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സി എം പി കുന്ദ മംഗലം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ല വ്യവസായങ്ങളുടെ മരുപ്പറമ്പ് ആവുകയാണ്. സർക്കാർ ഈ കാര്യത്തിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നുവെന്നും എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിലുള്ള മാവൂരിൽ പുതിയ വൻ വ്യവസായ സ്ഥാപനത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം അഷ് റഫ് മണക്കടവ് ഉദ്ഘാടനം ചെയ്തു .ജില്ലാ. അസി സെക്രട്ടറി കായക്കൽ അഷ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി ബാലഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി , അബ്ദുൽ ഹമീദ്, മഹിളാ ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി പി ഫൗസിയ ,സുനിത പാലാട്ട്,കോഴിക്കോട് ഏരിയ സെക്രട്ടറി അബ്ദുൽ അസീസ്, ഹമീദ് തിരുവമ്പാടി, കെ വി ശോഭ ,എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറിയായി .എൻ വിനോദിനെയും ജോയന്റ് സെക്രട്ടറിമാരായി ദിവ്യ കായലം.സുകുമാരൻ കുറ്റിക്കാട്ടൂർ. കെ സത്യനാഥൻ എന്നിവരെയും തിരഞ്ഞെടുത്തു.