Trending

വീടില്ലാത്തവർക്ക് തണലൊരുക്കാൻ ജില്ലയിൽ ഉയരുക മൂന്ന് ഭവന സമുച്ചയങ്ങൾ

പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 24 ന് മുഖ്യമന്ത്രി നിർവഹിക്കും

ലൈഫ്‌ മിഷന്‍ മൂന്നാം ഘട്ടത്തിലെ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ജില്ലയിൽ നിർമ്മിക്കുന്ന മൂന്ന് ഭവന സമുച്ചയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം സെപ്തംബര്‍ 24 ന്‌ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കരയില്‍ നിര്‍മ്മിക്കുന്ന ഭവനസമുച്ചയ ത്തിന്‌ ഗതാഗത വകുപ്പുമ്രന്തി എ.കെ ശശീന്ദ്രനും, മാവൂര്‍ പഞ്ചായത്തിലെ പൊന്‍പറക്കുന്നില്‍ നിര്‍മ്മിക്കുന്ന ഭവനസമുച്ചയത്തിന്‌ അഡ്വ. പി.ടി എ റഹീം എം.എല്‍.എയും, നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദന്‍കാവില്‍ നിര്‍മ്മിക്കുന്ന ഭവനസമുച്ചയ ത്തിന്‌ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും തറക്കല്ലിടും. സര്‍ക്കാരിന്റെ 100 ദിനം നൂറ്‌ പദ്ധതികളുടെ ഭാഗമായാണ്‌ നിര്‍മ്മാണോദ്ഘാടനം.

ലൈറ്റ്‌ഗേജ്‌, സ്റ്റീല്‍ഫ്രയിം ഘടകങ്ങള്‍ ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയിലാണ്‌ നിര്‍മ്മാണം. അഹമ്മദാബാദ്‌ ആസ്ഥാനമായ മിറ്റ്സുമി ഹൌസിംഗ്‌ ലിമിറ്റഡിനാണ്‌ കരാര്‍. 445 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ ഫ്ളാറ്റിലും രണ്ട് ബെഡ്റും, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണ്‌ ഉണ്ടാവുക.

മാവൂര്‍ പഞ്ചായത്തില്‍ പൊന്‍പറക്കുന്നില്‍ നാല് നിലകളിലായി 44 ഫ്ളാറ്റുകളാണ്‌ നിര്‍മ്മിക്കുന്നത്‌. 67.5 ലക്ഷം രൂപയാണ്‌ ചിലവ്‌. പൊതുമരാമത്ത്‌ (റോഡ്സ്‌) വകുപ്പിന്റെ കൈവശമുള്ള 2.65 ഏക്ര സ്ഥലത്താണ്‌ ഫ്ളാറ്റ്‌ സമുച്ചയം നിര്‍മ്മിക്കുന്നത്‌. ഈ ഭവന സമുച്ചയത്തില്‍ വയോജന ങ്ങള്‍ക്കുള്ള പ്രത്യേകമുറി, സിക്ക്‌ റൂം, കോമണ്‍ഫെസിലിറ്റി റൂം, മലിനജലശുചീകരണ പ്ലാന്റ്‌, സൗരോര്‍ജ്ജസംവിധാനം എന്നിവയും ഉണ്ടാകും. മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ 61 വീടുകളും രണ്ടാം ഘട്ടത്തില്‍ 62 വീടുകളും ഇതിനോടകം പൂര്‍ത്തിയായി.

നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദന്‍കാവില്‍ നാല് നിലകളിലായി 72 ഫ്ളാറ്റുകളാണ്‌ നിര്‍മ്മിക്കുന്നത്‌. റവന്യൂ വകുപ്പിന്റെ കൈവശമുള്ള 1.96 ഏക്രസ്ഥലമാണ്‌ ഇതിന്‌ വിനിയോഗിക്കുന്നത്‌. 1054 ലക്ഷം രൂപ ചില വിലാണ്‌ നിര്‍മ്മാണം. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ 146 വീടു കളും രണ്ടാം ഘട്ടത്തില്‍ 107 വീടുകളും പൂര്‍ത്തിയായി.

പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയില്‍ നാല് നിലകളിലായി 44 ഫ്ലാറ്റുകളാണ്‌ നിര്‍മ്മിക്കുന്നത്‌. പുതുപ്പാടി ഗ്രാമപഞ്ചായത്ത്‌ വിട്ടു നൽകിയ 1.75 ഏക്ര സ്ഥലത്താണ്‌ 701.5 ലക്ഷം രൂപ ചിലവില്‍ ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്‌. പുതുപ്പാടി പഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ 197 വീടുകളും രണ്ടാം ഘട്ടത്തില്‍ 134 വീടുകളും ഇതുവരെ പൂര്‍ത്തീകരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!