കരുനാഗപ്പള്ളി: ആലപ്പാട്ട് നിന്നും പോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്ന് ഒരാൾ മരണപ്പെട്ടു.സ്രായികാട് സ്വദേശി സുധനാണ് മരണപ്പെട്ടത്. ഒരാളെ കാണാതായി. ബോട്ടുടമ അശോകനെയാണ് കാണാതായത്. മൂന്ന് പേർ നീന്തി രക്ഷപെട്ടു.
കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ടായിരുന്നു.സ്രായിക്കാട് നിന്ന് പോയ ദിയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തകർന്ന ബോട്ട് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുലിമുട്ടിനു സമീപമാണ് കരക്കടിഞ്ഞത്.