കുന്ദമംഗലം: ഇന്നലെവൈകുന്നേരം മൂന്നു മണിയോടെ കാരന്തൂർ സെൻ്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ബൈക്കിലെത്തിയ വിരുതനാണ് സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളഞത്. വെള്ളിപറമ്പിലുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഓമശ്ശേരി മാനി പുരം സ്വദേശി നൂർജഹാൻ്റെ ബാഗാണ് നഷ്ടപെട്ടത് ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പണം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കുന്ദമംഗലം പോലീസിന് ബൈക്കിനെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്. പോലീസ് സി.സി.ടി.വി ഫോട്ടോ പോലീസ് പുറത്ത് വിട്ടു. പരിശോധിച്ചതിലൂടെയാണ് കൃത്യമായ വിവരം ലഭിച്ചത്.ഇതേപോലെ മെഡിക്കൽ കോളേജ് ഉൾപെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ മാല കവർന്ന സംഭവം ഉണ്ടായിട്ടുണ്ട്.ഇതും ഇയാൾ തന്നെയെന്ന് പോലീസ് സംശയിക്കുന്നു.
ഇന്നും രാവിലെയും പ്രതി ഒരു സ്ത്രീയുടെ മാല കവർന്നിട്ടുണ്ട്