സി ഡി എം സി ക്ക് ലോഗോ ക്ഷണിക്കുന്നു
ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “എനേബ്ലിങ് കോഴിക്കോട്” പദ്ധതിയുടെ ഭാഗമായ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെൻറ് സെന്ററുകൾക്ക് (സി ഡി എം സി) ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനവും സർട്ടിഫിക്കറ്റും നൽകും.
വൈകല്യങ്ങളെ നേരത്തെ തിരിച്ചറിയുക, അതിനനുയോജ്യമായ ചികിത്സാ സേവനങ്ങൾ പ്രാദേശിക തലത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തി വരുന്ന സി ഡി എം സിയിൽ സൈക്കൊ തെറാപ്പി, സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ, ഫിസിയോതെറാപ്പി ഉൾപ്പെടെ മാറ്റ് സേവനങ്ങൾ ലഭ്യമാണ്.
dcipclt@gmail.com എന്ന ഇ- മെയിലിലേക്ക് ആഗസ്റ്റ് 30ന് മുമ്പായി എൻട്രികൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം സന്ദർശിക്കുക.
ധനസഹായം നൽകുന്നു
സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ 2023-24 വർഷത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവകൾ സർവ്വീസ് പെൻഷൻ/കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകൾക്ക് പ്രായപൂർത്തിയായ മക്കൾ ഉണ്ടാവാൻ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരായിരിക്കരുത്. മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 25 ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
സീറ്റ് ഒഴിവ്
തലശ്ശേരി ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ബിരുദ വിഷയങ്ങളിൽ എസ് സി / എസ് ടി വിഭാഗത്തിൽ ഉൾപെട്ട വിദ്യാർത്ഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രസ്തുത വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ ഇ സി വിദ്യാർത്ഥികളെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയ്യതി :ആഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009, 9846033001 www.srccc.in
ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009, 9846033001 www.srccc.in
കോൾഡ് സ്റ്റോറേജ് ചേമ്പറുകൾ വാടകയ്ക്ക്
വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ, വിവിധ ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവ ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് വിവിധ കപ്പാസിറ്റിയിലുള്ള കോൾഡ് സ്റ്റോറേജ് ചേമ്പറുകൾ വാടകയ്ക്ക് ലഭ്യമാണ്. 1324 ക്യൂബിക് ഫീറ്റ് (3 എണ്ണം) കപ്പാസിറ്റിയുളള കോൾഡ് ചേമ്പർ 6900/- രൂപ പ്രതിമാസ അടിസ്ഥാന വാടകയ്ക്കും, 1765 ക്യൂബിക് ഫീറ്റ് (1 എണ്ണം) കപ്പാസിറ്റിയുളള കോൾഡ് സ്റ്റോറേജ് ചേമ്പർ 9400/- രൂപ പ്രതിമാസ അടിസ്ഥാന വാടകയ്ക്കും നിലവിൽ ലഭ്യമാണ്. കൂടാതെ മൂന്ന് ഏക്കറോളം സ്ഥലം പച്ചക്കറി കൃഷിക്ക് വാടകയ്ക്ക് ലഭ്യമാണ്. ഏക്കറിന് 15,000/- രൂപയാണ് അടിസ്ഥാന വാടക. താൽപ്പര്യമുളളവർക്ക് 0495 2376514, 9383471795 എന്ന നമ്പറുകളിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ. ഐ ടി ഐയിലെ നോൺമെട്രിക്ക് ട്രേഡുകളിലേക്ക് എസ് സി, എസ് ടി., ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 25ന് രാവിലെ 10 മണിയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0495 2481898, 9947895238.
ഓണം സര്‍ഗാത്മകമാകും; സാഹിത്യോത്സവം ആഗസ്റ്റ് 28 ന്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 28 ന് ടൗണ്‍ഹാളിലാണ് സാഹിത്യോത്സവം നടക്കുക. ഉച്ചക്ക് 2.30 ന് കവി സമ്മേളനം ആലങ്കോട് ലീലാകൃഷ്ണനും സാഹിത്യ സംവാദം വൈകുന്നേരം 5.30 ന് പി.എൻ ഗോപീകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരി ഷീല ടോമി, ഡോ. കെ.വി. സജയ്, ഡോ. സോണിയ ഇ.പ, തുടങ്ങിയവര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
ടെണ്ടർ ക്ഷണിച്ചു
വിമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2023 -24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിന്റെ അടങ്കൽ തുക 360000/ രൂപ. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ നാല് വൈകീട്ട് 2:30. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ടെണ്ടർ അംഗീകരിച്ച് ലഭിക്കുന്ന വ്യക്തി അടങ്കൽ തുകയുടെ അഞ്ച് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെൻറ് വെക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371343
പേരാമ്പ്ര ഗവ. ഐ ടി ഐയിൽ സ്പോട്ട് അഡമിഷൻ
മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിലെ ഡി/സിവിൽ, സി ഒ പി എ ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ് 25ന് രാവിലെ 10.30 ന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9400127797.
വനിത കമ്മീഷൻ സിറ്റിംഗ് നാളെ
സംസ്ഥാന വനിത കമ്മീഷൻ ആഗസ്റ്റ് 23ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.
റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും
ഓണത്തോടനുബന്ധിച്ച് റേഷൻ വിതരണം സുഗമമാക്കുന്നതിന് റേഷൻ കടകൾ ആഗസ്റ്റ് 27, 28 (ഞായർ, തിങ്കൾ) തിയ്യതികളിൽ തുറന്നു പ്രവർത്തിക്കുമെന്നും ആഗസ്റ്റ് 29, 30, 31 തിയ്യതികളിൽ അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജിൽ ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ രണ്ടിന് അഞ്ച് മണിക്ക് മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 04935 240351
ധനസഹായം നൽകുന്നു
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കരിമീൻ, വരാൽ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ ആരംഭിക്കാൻ അപേക്ഷകൾ ക്ഷണിച്ചു. വെള്ള കടലാസിൽ പൂരിപ്പിച്ച അപേക്ഷകൾ മത്സ്യകർഷക വികസന ഏജൻസി, ഫിഷറീസ് കോംപ്ലക്സ്, വെസ്റ്റ്ഹിൽ, പി.ഒ, കോഴിക്കോട് എന്ന വിലാസത്തിൽ എത്തിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ രണ്ട് വൈകിട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2381430
ഓണാഘോഷം: പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്
ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി റെയ്ഡും പരിശോധനയും ശക്തമാക്കി എക്സൈസ് വകുപ്പ്. പരിശോധന കർശനമാക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ്, പോലീസ്, റെയിൽവേ പോലീസ്, കസ്റ്റംസ്, കേന്ദ്ര ഇന്റലിജൻസ്, ഡയറക്‌ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് മുതലായ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംയുക്ത യോഗം കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു.
ഓണക്കാലത്തെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കാനും, പാർസർ ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ, ട്രെയിൻ, ടൂറിസ്റ്റ് ബസ്സുകൾ എന്നിവ സംയുക്തമായി പരിശോധിക്കാനും പരിശോധനകൾക്ക് ഡോഗ് സ്‌ക്വാഡിന്റെ സേവനം കൂടി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. രാത്രികാല വാഹന പരിശോധന കർശനമാക്കും. ടൗൺ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിപണനം തടയുന്നതിനായി രഹസ്യവിവരങ്ങൾ പരസ്പരം കൈമാറാനും, സംയുക്തമായി പരിശോധിക്കാനും തീരുമാനമായി. മലയോര മേഖലകളിൽ വ്യാജവാറ്റ് തടയുന്നതിനായി ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടെ പരിശോധന നടത്തും.
കൂടാതെ, ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾക്കും മറ്റു പരിപാടികൾക്കും മദ്യമോ മറ്റു ലഹരിവസ്തുക്കളോ സമ്മാനമായോ പ്രോത്സാഹനമായോ നൽകുന്നത് കർശനമായി തടയുകയും, നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. സമ്മാന കൂപ്പൺ നൽകിയുള്ള ലഹരി വസ്തുക്കളുടെ വിതരണം, പ്രോത്സാഹനം എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
DNB പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം
2023-24 അധ്യയന വർഷം DNB (പോസ്റ്റ് എംബിബിഎസ്) കോഴ്സിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള സൗകര്യം ആഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചു വരെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘DNB (Post MBBS)-Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും, പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.
അപേക്ഷയിൽ ന്യൂനതകൾ ഉളളപക്ഷം ഹോം പേജിലെ ‘Memo Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മുകളിൽ പറഞ്ഞ തീയതിക്കുള്ളിൽ അപ്‌ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in., 0471-2525300.
ഡി.എൻ.ബി.പോസ്സ് ഡിപ്ലോമ കോഴ്സ് പ്രവേശനം
2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ DNB-PDCET-2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാകണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ 2023-24 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും നിബന്ധനകളും നേടിയിരിക്കണം. ആഗസ്റ്റ് 25 രാവിലെ 11 വരെയാണ് അപേക്ഷ നൽകാനും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുമുള്ള അവസരം. ഇൻഫർമേഷൻ ബുള്ളറ്റിനും കൂടുതൽ വിവരങ്ങൾക്കും www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.
ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്സ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ വിമാനത്താവളങ്ങളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങൾ എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തെ ഏജൻസികളുടെ സഹകരണത്തോടെ ലഭ്യമാക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം – 33. ഫോൺ: 0471 2570471, 9846033009, 9846033001. വെബ്സൈറ്റ്: www.srccc.in.
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് കോഴ്സ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് (ഡി.എച്ച്.എം.സി) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന സേവനങ്ങളും ടൂറിസം മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപമുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം – 33. https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. വിശദവിവരങ്ങൾക്ക്: 0471 2570471, 9846033009, www.srccc.in.
60 മുതൽ പ്രായമുള്ള പട്ടിക വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ
മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.
ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾക്ക് മത്സരങ്ങൾ
സംസ്ഥാന ജൈവവൈവിധ്യബോർഡ് 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാ / സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ അതാത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10നു മുൻപായി അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralabiodiversity.org സന്ദർശിക്കുക.
ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി:അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു
2023-24 അദ്ധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ച എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകും.അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 25ന് വൈകീട്ട് നാലിനു മുമ്പ് പ്രവേശനം നേടണം.