അയൽവാസിയുടെ വീട്ടിൽനിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു.ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.പാമ്പ് പിടുത്തത്തിൽ പ്രസിദ്ധനായ ദേവേന്ദ്ര മിശ്ര എന്നയാളെയാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിന്റെ കടിയേറ്റ് മരിച്ചത്.അയൽവാസിയായ രവീന്ദ്ര കുമാർ എന്നയാളുടെ വീട്ടിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര മിശ്ര പിടികൂടിയത്. പിടിച്ച പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദേശവാസികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ശേഷം ഇയാൾ കഴുത്തിൽ ചുറ്റിയ പാമ്പുമായി ഗ്രാമം ചുറ്റിനടന്നു. രണ്ട് മണിക്കൂറോളം പാമ്പിനെയും കഴുത്തിൽ ചുറ്റി നടന്ന് പ്രദർശനം നടത്തിയ ഇയാൾക്ക് ഒടുവിൽ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.കടിയേറ്റതിനു രണ്ട് മണിക്കൂറിനകം തന്നെ മരണം സംഭവിച്ചുസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .പാമ്പ് കടിയേറ്റ മിശ്രയെ ആശുപത്രിയിൽ എത്തിക്കാൻ ചിലർ ശ്രമിച്ചുവെങ്കിലും ദേവേന്ദ്ര മിശ്ര എതിർത്തു.പകരം വിവിധ ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ചികിത്സിക്കുകയായിരുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു.