കേരള സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് കുന്ദമംഗലം ബ്ലോക്ക് ഇരുപത്തിരണ്ടാമത് കുടുംബസംഗമവും ,എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും – സംസ്ഥാന ജില്ലാ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും ആഗസ്റ്റ് 21 ന് ഞായറാഴ്ച പൂവ്വാട്ടുപറമ്പ് ന്യൂറോ സാലോൺസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്വാഗ സംഘം ചെയർമാൻ പി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി ഉദ്ഘാടനം ചെയ്തു.കെ എസ് ബി എ സംസ്ഥാന കമ്മറ്റി മെമ്പർ എ.എം.എസ്.അലവി മുഖ്യ പ്രഭാഷണവും ,ഫൈസൽ മാസ്റ്റർ പുല്ലാളൂർ കുടുംബ ന്ധങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സംസ്ഥാന ജില്ലാ നേതാക്കളായ എ എം എസ് അലവി ,പി.സി. മെഹബുബ്, കെ.ആനന്ദകുമാർ, എൻ.കെ.ബഷീർ ,വി.അനീഷ് കുമാർ എന്നിവർക്ക് സ്വീകരണം നൽകി.
SSLC, +2 ഉന്നത വിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു .ജില്ലാ ട്രഷറർ എം.വിജയൻ, കെ.സി.അജിത്ത്, ആനന്ദ് കുമാർ ,മെഹബൂബ്, എൻ.കെ.ബഷീർ, ബ്ലോക്ക് സെക്രട്ടറി എൻ.അജയഘോഷ്, സി കെ ഹുസൈൻ ഹാജി വനിത ബ്യൂട്ടീഷ്യൻ ജില്ല നേതാക്കളായ സുവിത സജിത്ത്, ബിന്ദു അനാമിക, ശ്രീഷ സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ പി.രഞ്ജിത്ത് സ്വാഗതവും – ജോ.കൺവീനർ വി.അനീഷ് നന്ദിയും പറഞ്ഞു