പൂർണമായും കൊവിഡ് മുക്തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു . ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ആറ് മാസമായി ഒരു കോവിഡ് കേസുകൾ പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാലിപ്പോൾ ഓക്ക്ലൻഡിലെ ഒരു ക്ലസ്റ്ററിൽ നിന്ന് മാത്രം 21 ഡെൽറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്.
മുൻപ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെൽറ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. മുൻപ് കൊവിഡിനെ നിയന്ത്രിച്ചതുപോലെ ഇപ്പോൾ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഡെൽറ്റ കാര്യങ്ങളെല്ലാം തകിടംമറിച്ചു. ഞങ്ങളുടെ തയ്യാറെടുപ്പുകളൊക്കെ പോരാതായിരിക്കുന്നു. ഭാവി പദ്ധതികളെപ്പറ്റി കൂടുതൽ നല്ല രീതിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.