കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്‌നാട്ടില്‍ നാളെ മുതൽ വീണ്ടും തിയറ്ററുകള്‍ തുറക്കും. നിരവധി സിനിമകളാണ് തിയറ്ററുകള്‍ തുറക്കുന്നതും നോക്കി റിലീസിനായി കാത്തിരിക്കുന്നത്.
ഏപ്രില്‍ 26നാണ് ലോക്ക്ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ച് പൂട്ടിയത്. നിലവില്‍ 50 ശതമാനം കാഴ്ച്ചക്കാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും സെക്കന്റ് ഷോയ്ക്ക് അനുമതിയില്ല.
തിയറ്റര്‍ ഉടമകളും സ്ഥാപനത്തിലെ തൊഴിലാളികളും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കണം തിയറ്റര്‍ പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ നിർദ്ദേശങ്ങൾ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം അവസാനമായി തുറക്കുന്ന ബിസിനസ് സംരംഭങ്ങളാണ് തിയറ്റര്‍. ജൂലൈ മാസം മുതല്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് തിയറ്റര്‍ തുറക്കാനുള്ള അനുമതിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തിയറ്റര്‍ തുറക്കാന്‍ അനുമതി നേരത്തെ നല്‍കാതിരുന്നത്.