കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ മൂന്ന് പേർക്കാണ് വ്യാഴാഴ്ച നടന്ന ആർ ടി പി സി ആർ ടെസ്റ്റീൽ കോവിഡ് സ്ഥീരീകരിച്ചത്. ഇന്ന് ശനിയാഴ്ച നടത്തിയ ആൻ്റി ജൻ പരിശോധനയിൽ 117 ൽ മുഴുവനും നെഗറ്റീവായി. വ്യാപാരികളിൽ നിന്ന് തിരഞ്ഞെടുത്ത 75 പേർക്ക് ചൊവ്വാഴ്ച ആർ.ടി പി.സി ആർ ടെസ്റ്റ് നടത്തും. പ്രൈമറി ഹെൽത്ത് സെൻ്ററിൽ വെച്ചാണ് ടെസ്റ്റ് നടക്കുകയെന്ന് ഹെൽത്ത് ഓഫീസർ പി.എം സുരേഷ് ബാബു പറഞ്ഞു.