ഇന്ത്യയില്‍ കോവിഡിനെതിരായ ഓക്സ്ഫഡ് വാക്സിന് പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. 1500 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുക. രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്.
മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടും. പരീകഷണം വിജയിക്കാനായാല്‍ ഡിസംബറില്‍ തന്നെ വാക്സിന് എത്തുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന് സി നമ്പ്യാര്‍ പറഞ്ഞു.
ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്ക്കാന് ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്പന തുടങ്ങാനാകൂ എന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറഞ്ഞു.
#

