Local News

സത്യപ്രതിജ്ഞ ചെയ്ത് സ്ക്കൂൾ പാർലമെന്റിലേക്ക്

സേക്രഡ് ഹാർട്ട് നാഷണൽ സ്കൂളിലെ 2023-24 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയികൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ മാസം പത്താം തിയ്യതി നടന്ന ആവേശോജ്ജ്വലമായ തിരഞ്ഞെടുപ്പിൽ സ്ക്കൂൾ മിനിസ്റ്റർ, സ്പോർട്ട്സ് മിനിസ്റ്റർ തുടങ്ങി 10 സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു. സ്ക്കൂൾ മിനിസ്റ്റർ – നമൃത അസിസ്റ്റന്റ് മിനിസ്റ്റർ – അലക്സ് ബോബി.ടി.,സ്പോട്സ് മിനിസ്റ്റർ – ബിൻ റോണ ബിശ്വാസ്, എൻവയോൺമെന്റ് മിനിസ്റ്റർ അപൂർവഗംഗാധരൻ , ലിറ്റററി മിനിസ്റ്റർ – ജ്‌സ്‌വി .എൻ , ഡിസിപ്ലിൻ മിനിസ്റ്റർ – ഇഷാനി ഹരീഷ് എന്നിവരെ വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു.

കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ യൂസഫ് നടുത്തറമ്മൽ വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ പ്രിൻസിപ്പാൾ ദീപ.കെ.സി. വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടു കൂടി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പ്രസ്തുത ചടങ്ങിൽ വിശിഷ്ടാതിഥി , സ്ക്കൂൾ പ്രിൻസിപ്പാൾ, പഞ്ചായത്ത് (പസി ഡന്റ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്ക്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർഥികളും പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!