വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മലയാളികളുടെ ഇടപെടല്‍ മഹത്തരമാണെന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയിലെ
ഠാക്കൂര്‍ ഗഞ്ചില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച് ആര്‍ ഡി എഫ് )നു കീഴില്‍ ആരംഭിച്ച ഇംഗിഷ് മീഡിയം സ്‌കൂള്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ മികവുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു വരണം. അവസരങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഓരംചേര്‍ക്കപ്പെടുന്ന വിഭാഗങ്ങളുടെ ഉയര്‍ച്ചക്കു വേണ്ടി കൂട്ടായപരിശ്രമം വേണം.
ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒട്ടേറെ സംഘടനകളും കൂട്ടായ്മകളും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കിടിയില്‍ ഒരു ധാരണയുണ്ടെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാവും. ഉദാര മനസ്സും വിശാലമായ കാഴ്ചപ്പാടുമുള്ള സമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെടണമെന്നും തങ്ങള്‍ പറഞ്ഞു.രാജ്യത്തെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രചോദനം നല്‍കണം.
വിദ്യാഭ്യാസമുള്ള ഒരു തലമുറക്ക് മാത്രമേ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കരുത്തോടെ മുന്നോട്ടു കുതിക്കാനും കഴിയൂ. ഈ രംഗത്ത് ഇനിയും കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാകണമെന്നും തങ്ങള്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ എച്ച് ആര്‍ ഡി എഫ് നടത്തി വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂള്‍ സ്ഥാപിച്ചിട്ടുള്ളത്. സി.ബി.എസ്.സി. സിലബസ് അനുസരിച്ചുള്ള സ്‌കൂളില്‍ സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നുണ്ട്.
കൂടാതെ ഡല്‍ഹി, ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ട് , ഹരിയാന, ആസ്സാം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ പുനരധിവാസം, ആരോഗ്യം, ചികിത്സ , ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റലും നടത്തുന്നുണ്ട്.
ചടങ്ങില്‍ എ ഐ സി സി സെക്രട്ടിയും എം.എല്‍.എ യുമായ ഡോ.അഹമദ് ശക്കീല്‍ ഖാന്‍ മുഖ്യാതിഥിയായിരുന്നു.എഛ് ആര്‍ ഡി എഫ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍ എ മാരായ ഗോപാല്‍ കുമാര്‍ അഗര്‍വാള്‍, നൗഷാദ് ആലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീരേന്ദ്ര പാസ്വാന്‍ ,നാഷണല്‍ ഇസ്ലാഹി കോഡിനേഷന്‍ കണ്‍വീനര്‍ ഡോ. എ ഐ അബ്ദുല്‍ മജീദ് സലാഹി, കൊര്‍ഡോവ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സുബൈര്‍ ഹുദവി, എച്ച് ആര്‍ ഡി എഫ് ജനറല്‍ സെക്രട്ടറി സിറാജ് ചെലേമ്പ്ര, മുതീഉ റഹ്‌മാന്‍ മദനി ,അഫ്സല്‍ യൂസഫ്, ഫിറോസ് കെ പി ,പി എ അന്‍വര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.