സിഎസ്‌ഐആര്‍ നെറ്റ് ചോദ്യപേപ്പറും ചോര്‍ന്നു. ഡാര്‍ക് വെബില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. 25 മുതല്‍ 27 വരെ നടക്കാനിരുന്ന സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ മാറ്റുന്നു എന്നായിരുന്നു വിശദീകരണം. 2 ലക്ഷം വിദ്യാര്‍ഥികളാണ് സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ യുജിസി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിഎസ്‌ഐആര്‍ നെറ്റ് ചോദ്യപേപ്പറും ചോര്‍ന്നു; ഡാര്‍ക് വെബില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

