മെഗാ തൊഴിൽ മേള
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴിൽ മേള ജൂൺ 24 ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിൽ നടക്കും. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേള നടക്കുന്നത്. 50 ൽ പരം കമ്പനികൾ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം,ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.
പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ജൂൺ 24ന് രാവിലെ 9.30 ന് വെസ്റ്റ് ഹില്ലിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ എത്തണം. പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് NCS പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
https://forms.gle/cPfSmU3AxttqTF6c6 , കൂടുതൽ വിവരങ്ങൾക്ക് : 04952370176

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുർബല വിഭാഗത്തിന് 2023-24 വർഷത്തിൽ പഠനമുറി, ഭവനപുനരുദ്ധാരണം, ശുചിമുറി, കൃഷിഭൂമി, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ജൂൺ 26 ന് വൈകുന്നേരം അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുൻസിപാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379
നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും. ആധാർ കാർഡ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയുമടക്കം അപേക്ഷകൾ കലക്ടറേറ്റിലുള്ള എൽ എൽ സി ഓഫീസിൽ സർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7592006662
ദര്‍ഘാസുകള്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് വാങ്ങി അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിൽ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദർഘാസ് ഫോറം ജൂൺ 30 ന് ഉച്ചക്ക് 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കും. കോഴിക്കോട് സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് അർബൻ 2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ജൂൺ 30 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ : 0495 -2373566
അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനം
ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽപ്പെട്ട തിരുവമ്പാടി- പുല്ലൂരാംപാറ- ആനക്കാംപൊയിൽ- മറിപ്പുഴ റോഡിലെ കാളിയാമ്പുഴ പാലം അപകടാവസ്ഥയിൽ ആയതിനാൽ പാലത്തിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ കയറുന്നത് നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പ്രവേശനം ആരംഭിച്ചു
സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ – കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 40000 രൂപ + ജി.എസ്.ടി. പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്‌സിന് അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 20000 രൂപ +18 ശതമാനം ജി.എസ്.ടി. അപേക്ഷകൾ എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ 689533 എന്ന വിലാസത്തിൽ തപാലിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക് : 0468 2319740, 9847053294, 9847053293, 9947739442
തിയ്യതി ദീർഘിപ്പിച്ചു
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടത്തിവരുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സൈ്റ്റൽ ടെക്നോളജി കോഴ്സിന് അപേക്ഷക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചു. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകൾ നെയ്ത്ത് വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവൺമെന്റ് സംവരണ തത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390, 0497 2965390
യോഗയും ആരോഗ്യവും” സെമിനാറും യോഗ പരിശീലനവും നടത്തി
ജില്ലാ ആരോഗ്യ വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമായി യോഗ പരിശീലനവും സെമിനാറും നടത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം ഉദ്‌ഘാടനം ചെയ്‌തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ജെസ്സി പി.സി അധ്യക്ഷത വഹിച്ചു.
ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ വിഷയാവതരണം നടത്തി. തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രി നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ യമുന രാജേഷ് “യോഗയും ആരോഗ്യവും” എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഷാലിമ, ഐ എസ് എം സീനിയർ സൂപ്രണ്ട് രജനി സി, ജെ ഡി റ്റി വെള്ളിമാടുകുന്ന് എൻ എസ് എസ് കോർഡിനേറ്റർ ബിന്ദു, ഐ എസ് എം സീനിയർ സൂപ്രണ്ട് വിനയൻ, വിദ്യാർത്ഥി പ്രതിനിധി ഫിദ എന്നിവർ സംസാരിച്ചു. സെമിനാറിന് ശേഷം കലക്ടറേറ്റ് പരിസരത്ത് യോഗ പരിശീലനവും നടത്തി.
ടെണ്ടർ ക്ഷണിച്ചു
ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, 2 മിനി അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വർഷം പ്രീസ്കൂള്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി: ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് : 9188959864
നിയമനം നടത്തുന്നു
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സി ഡബ്ല്യൂ ആർ ഡി എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പി ജി ഡി സി എ)/തത്തുല്യം. വയസ്സ് : 2023 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സി ഡബ്ല്യൂ ആർ ഡി എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി ഒ ( ആർ ടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവ് പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179
ടെണ്ടർ ക്ഷണിച്ചു
2023-24 സാമ്പത്തിക വർഷത്തിൽ ഐ സി ഡി എസ് അർബൻ 3 കോഴിക്കോട് ഓഫീസിന് കീഴിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തിയ്യതി : ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് : 0495 2461197
