Local News

വെൽഫെയർ പാർട്ടി കുടുംബ സംഗമം.

വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി കുന്ദമംഗലം ടൗൺ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ജില്ലാ കമ്മറ്റിയംഗം ഷംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മറ്റി പ്രസിഡന്റ് എം. സി. മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ജയപ്രകാശൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പത്രപ്രവർത്തകൻ എം. സിബ്ഹത്തുള്ള, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ. പി. ഉമർ, ബാവ പുറ്റാട്ട്, എം. പി. സമീർ തസ്ലീം, ഷമീന ടീച്ചർ, എൻ. അലി എന്നിവർ സംസാരിച്ചു.
എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ എൻ. റിസാം അലി, ഷബിന ഷെറിൻ, അസിൻ സയാൻ, പി.കെ.അഫ്ന, എൻ.നിയ, എൻ.നിദ, കെ.സി.സനന്ദ്, കെ.സി.ഹിനാൻ, മുഹമ്മദ് നിഹാൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
പ്രോഗ്രാം കൺവീനർ എം. പി. ഫാസിൽ സ്വാഗതവും എം. പി. അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!