നടന് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരിയായ നടിയുടെ കുടുംബം.മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ല. നടൻ വിദേശത്ത് പോയത് കേസ് തേച്ച് മായ്ച്ച് കളയാനാണ്. പല തവണ വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്.കോടതി വിധി സമൂഹത്തിന് നല്കുന്ന സന്ദേശം ദൂരവ്യാപകഫലം ഉളവാക്കുന്നതാണെന്നും നടിയുടെ പിതാവ് പറഞ്ഞു. നാലഞ്ചുവര്‍ഷമായി നടി സിനിമാരംഗത്തെത്തിയിട്ട്. ഇതുവരെ പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. അത് ആര്‍ക്ക് അന്വേഷിച്ചാലും മനസ്സിലാകും. കോടതി വിധിയില്‍ അടുത്ത നടപടി വക്കീലുമായി ആലോചിച്ച് ചെയ്യുമെന്നും നടിയുടെ പിതാവ് പറഞ്ഞു.
അപ്പീല്‍ നല്‍കുമെന്ന് നടിയുടെ കുടുംബം,വിജയ്ബാബുവിൻറെ മുൻകൂർ ജാമ്യം സമൂഹത്തിന് മാതൃകയല്ല
