
അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ്.സംഭവത്തിൽ അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തും. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.അമ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

