പെരുവയൽ പഞ്ചായത്ത് 11-)o വാർഡ് ഡിസ്പെൻസറി പുഞ്ചപാടം റോഡിന്റെ ശോച്യാവസ്ഥക്കും, പഞ്ചായത്തന്റെ അവഗണനക്കും എതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ ചക്രായുധൻ സ്ഥലം സന്ദർശിച്ച് സംസാരിച്ചു. ബിജെപി മണ്ഡലം ട്രഷറർ രാജീവൻ, പെരുവയൽ ഏരിയ ജനറൽ സെക്രട്ടറി മോനിഷ്, ഏരിയ വൈസ് പ്രസിഡന്റ് ഷാജി അറപൊയിൽ, ബൂത്ത് സെക്രട്ടറി സത്യനാഥൻ, പ്രശാന്ത് എന്നിവരും പങ്കെടുത്തു.
പെരുവയൽ പഞ്ചായത്ത് ഡിസ്പെൻസറി പുഞ്ചപാടം റോഡിന്റെ ശോച്യാവസ്ഥ;പ്രദേശവാസികൾ പ്രതിഷേധിച്ചു

