National News

20 ദിവസത്തിനിടെ ബംഗളൂരുവില്‍ മരിച്ചത് 4000 കോവിഡ് രോഗികള്‍.

ഇരുപതു ദിവസത്തിനിടെ ബംഗളൂരുവില്‍ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡ് ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് കര്‍ണാടകയില്‍ ആകെ നാലായിരം പേര്‍ മരിച്ചത്.
ഓഗസ്റ്റ് പതിനേഴിനാണ് കര്‍ണാടകയില്‍ മരണം നാലായിരം കടന്നത്. ഓഗസ്റ്റ് 17ലെ കണക്ക് അനുസരിച്ച് 4062 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ബംഗളൂരു മഹാനഗര്‍ പാലികയുടെ കണക്ക് അനുസരിച്ച് മെയ് ഒന്നുവരെ നഗരത്തില്‍ 6538 പേരാണ് കോവിഡിനു കീഴടങ്ങിയത്. മോയ് 21ന് ഇത് 10,557 ആയി. ഇരുപതു ദിവസത്തിനിടെ നാലായിരത്തിലേറെ പേര്‍.

മെയ് ഒന്നു മുതല്‍ പതിനൊന്നുവരെ 2052 പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് കണക്ക്. ബംഗളൂരുവിലെ 10557 മരണത്തില്‍ എണ്‍പതു ശതമാനവും 50 വയസ്സിനു മുകളിലുള്ളവരാണ്. 5454 പുരുഷന്മാരും 3092 സ്ത്രീകളുമാണ് ഈ വിഭാഗത്തില്‍ മരിച്ചത്. അന്‍പതില്‍ താഴെയുള്ള 1419 പുരുഷന്മാരും 687 സ്ത്രീകളും വൈറസ് ബാധ മുലം മരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!