Trending

വിൻസിയോടെ ക്ഷമാപണം നടത്തി ഷൈൻ;ചർച്ചക്ക് ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു

നടി വിൻസി അലോഷ്യസ് നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു.ഇരുവരും ചർച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിൻസിയും അറിയിച്ചു. മാധ്യമങ്ങളാണ് വിഷയം ഊതി പെരിപ്പിച്ചതെന്ന് ഷൈന്റെ കുടുംബം ഐസിസിയോട് പറഞ്ഞു.തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നാണ് സിനിമ സംഘടനകളുടെ തീരുമാനം. പരാതി പിൻവലിച്ചാൽ വിഷയം അതോടെ അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പർ.
ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.അതിനിടെ, ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ പൊലീസിന്‍റെ തുടർനടപടികൾ നീളും. തെളിവുകൾ ഇല്ലാത്തതിനാൽ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!