Entertainment News

‘സേതുരാമയ്യരെ കാണാൻ നാഗവല്ലി;ഒന്നിച്ച് ഭക്ഷണം കഴിച്ചും സെൽഫി എടുത്തും താരങ്ങൾ

സിബിഐ 5 സിനിമയുടെ ലൊക്കേഷനിൽ ശോഭന സന്ദർശനം നടത്തുന്ന വിഡിയോ പങ്കുവെച്ച് മമ്മൂട്ടി. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും സെൽഫി കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു.അടുത്തകാലത്തൊന്നും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ലെങ്കിലും ഇരുവരുടേയും സൗഹൃത്തിന് കുറവൊന്നുമില്ല എന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ മമ്മൂട്ടി കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ പറയുന്നത്.

https://www.instagram.com/mammootty/?utm_source=ig_embed&ig_rid=feb6e7c2-dd04-4f17-811d-ee1f65e2cf24


നാ​ഗവല്ലി സേതുരാമയ്യരെ കണ്ടപ്പോൾ എന്നാണ് വീഡിയോക്ക് മമ്മൂട്ടി നൽകിയ വിശേഷണം. ലൊക്കേഷനിലെത്തുന്ന ശോഭനയെ മമ്മൂട്ടിയും സി.ബി.ഐ 5 സംഘവും ചേർന്ന് സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം.
ഭക്ഷണവും കഴിച്ച് സെൽഫിയുമെടുത്താണ് ശോഭന മടങ്ങിയത്.
കെ.മധു-എസ്.എൻ. സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന സി.ബി.ഐ 5 മേയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ​ഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് സി.ബി.ഐ 5. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, മുകേഷ്, രമേഷ് പിഷാരടി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. ജേക്സ് ബിജോയ് ആണ് സം​ഗീതം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!