റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2തിയറ്റുകളിൽ മുന്നേറുകയാണ്.ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട് . ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
കർണാടക സ്വദേശി ചന്ദ്രശേഖറിന്റേതാണ് കല്യാണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്. “മാര്യേജ്….മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്..ഐ അവോയ്ഡ്..ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോഗ്.
ചിത്രത്തിലെ “വയലൻസ് വയലൻസ് വയലൻസ്… ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി… ഐ കാന്റ് അവോയ്ഡ്” എന്ന മാസ് ഡയലോഗ് ആരാധകർക്ക് ഇന്ന് മനഃപാഠമാണ്.ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ചാണ് കെജിഎഫ് 2 മുന്നോട്ട് പോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2-വിന്റെ കളക്ഷൻ 700 കോടിയിലധികം രൂപ നേടിക്കഴിഞ്ഞുഅതേസമയം, 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2 ന്റെ നേട്ടം. ബോളിവുഡിന്‍റെ ബോക്സ് ഓഫീസില്‍ നാഴികക്കല്ല് തീര്‍ത്ത ചിത്രങ്ങളെയൊക്കെ ഈ നേട്ടത്തില്‍ പ്രശാന്ത് നീല്‍ ചിത്രം മറികടന്നിരിക്കുകയാണ്.
മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ് സോഷ്യൽ മീഡിയയിൽ ആറാടി വൈറൽ കല്യാണകത്ത്

