ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ഓഫീസിന്റെ പരിധിയിലുളള എല്ലാ ഓഫീസുകളിലെയും ഡ്രൈവിംഗ്, ഫിറ്റ്നസ് ടെസ്റ്റുകളും രജിസ്ട്രേഷന്‍ പുതുക്കലും ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെ നിര്‍ത്തിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജെ.പി.എച്ച്.എന്‍ ഗ്രേഡ് II
(എന്‍സിഎ-മുസ്ലീം) കാറ്റഗറി നമ്പര്‍ : 516/2017 , (എന്‍സിഎ-എസ്ഐയുസി നാടാര്‍ ) കാറ്റഗറി നമ്പര്‍ : 517/2017 എന്‍.സി.എ റാങ്ക് പട്ടികകളിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് റഫ്രിജറേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് നാല് ഉച്ച രണ്ട് മണി വരെ. ഫോണ്‍ : 0495 2383220.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍), കാറ്റഗറി നമ്പര്‍: 550/2013) റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20 -ന് റദ്ദായതായി പി.എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (എസ്.എം.ലാബ്, (കാറ്റഗറി നമ്പര്‍: 518/2015) റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2021 ജനുവരി 31 -ന് റദ്ദായതായി പി.എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല
നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 26 മുതല്‍ ഇനി ഒരു അറിയിപ്പ് വരെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര്‍ അറിയിച്ചു.
റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് – II (ഹോമിയോ) ( ഫിഫ്ത് എന്‍സിഎ – എസ്സിസിസി) കാറ്റഗറി നമ്പര്‍: 361/2020) നിര്‍ദ്ദിഷ്ട യോഗ്യതയുളള അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ തെരഞ്ഞടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ജീവനക്കാര്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കണം
ഫെസിലിറ്റേഷന്‍ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താത്ത, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്കുള്ള ബാലറ്റ് പേപ്പറുകള്‍ വരണാധികാരികള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം വോട്ട് രേഖപ്പെടുത്തി നിശ്ചിത കവറില്‍ വോട്ടെണ്ണല്‍ സമയത്തിന് മുമ്പ് ലഭ്യമാകുംവിധം വരണാധികാരികള്‍ക്ക് തപാല്‍ മാര്‍ഗം അയക്കണമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. നേരിട്ട് ബാലറ്റ് സ്വീകരിക്കുന്നതിന് വരണാധികാരിയുടെ ഓഫീസില്‍ ഡ്രോപ് ബോക്‌സ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.