
ജല മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സെൻട്രൽ ബോർഡ് ഓഫ് ഇറിഗഷൻ & പവർ- (സിബിഐപി) യുടെ 2024 ലെ പുരസ്കാരം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് (സി.ഡബ്ലു.ആർ.ഡി.എം) ലഭിച്ചു. ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മനോജ് പി സാമുവലും സയന്റിസ്റ് ഡോ.വേണു പ്രസാദും ചേർന്ന് ഏറ്റു വാങ്ങി. പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര ജൽശക്തി സഹമന്ത്രി ഡോ. രാജ് ഭൂഷൻ ചൗധരി ,എം.കെ സിൻഹ (ചെയർമാൻ കേന്ദ്ര ജല കമ്മീഷൻ ), ഗ്യാൻശ്യ പ്രസാദ് (ചെയർമാൻ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി), എ.കെ ദിൻകർ (സിക്രട്ടറി ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.