
ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബി.ജെ.പി. മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. “നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.” കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.”ഒരു വശത്ത് ജനസംഖ്യാ വിസ്‌ഫോടനം ഫലപ്രദമായി നേരിട്ടതിന് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ പ്രശംസിക്കുന്നു, മറുവശത്ത് നിങ്ങളുടെ ജനസംഖ്യ കുറവാണെന്ന് പറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കുന്നു. 1976-ലെ ജനസംഖ്യാ നിയന്ത്രണനയം മുഴുവന്‍ രാജ്യത്തിനും വേണ്ടിയായിരുന്നു, എന്നാല്‍ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമേ ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളൂ.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് ഈ പോരാട്ടമെന്നും. മണ്ഡല പുനര്‍നിര്‍ണയം തെക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു