
കോഴിക്കോട് : പന്തിരാങ്കാവ് കൊടൽ നടക്കാവിൽ നിന്ന് എം.ഡി എം.എ യും , എക്സ്റ്റസി ടാബ്ലറ്റും വിൽപന നടത്തുന്ന ഒരാളെ പിടികൂടി.പന്തിരാങ്കാവ് സ്വദേശി കൊടൽ നടക്കാവ് പാട്ടി പറമ്പത്ത് ലക്ഷ്മി നിവാസിൽ സുജിൻ രാജ് പി.പി (30) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ സനീഷ് യു വിൻ്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.പന്തീരാങ്കാവ് കൊടൽ നടക്കാവിലെ വീട്ടിൽ നടത്തിയ പരിശോധയിലാണ് 3.58ഗ്രാം എം ഡി എം എ യും , ‘6.58 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുമായിട്ടാണ് ഇയാളെ പിടികൂടുന്നത്.പന്തീരാങ്കാവ് പന്നിയൂർ കുളം ഭാഗത്ത് ടാക്സ് കൺസൾട്ടൻ്റ് ആയി ജോലി ചെയ്യുന്ന ഇയാൾ ആർക്കും സംശയം തോന്നാത്ത വിധം പന്തീരാങ്കാവ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുകയായിരുന്നു.. വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബദ്ധപ്പെട്ട് നേരിട്ട് ലഹരി മരുന്ന് കൊടുക്കാതെ ചെറു പാകറ്റിൽ എം.ഡി എം.എ തീപ്പെട്ടിക്കൂടിൽ ഒളിപ്പിച്ച് പന്തീരാങ്കാവ് ഭാഗങ്ങളിലുള്ള ഇലക്ട്രിക്ക് പോസ്റ്റിനടിയിൽ,വച്ച് ഗൂഗിൾ ലോക്കേഷനിലൂടെ തീപ്പെട്ടിയുടെ ഫോട്ടോയും , ലൊക്കേഷനും കൈമാറുന്നതാണ് ഇയാളുടെ കച്ചവട രീതി. ലഹരി വില്പന നടത്തി വരുന്നതായുള്ള വിവരത്തിൽ ഇയാൾ പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ സുജിൻ രാജ്.ഇയാൾക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെ പറ്റിയും, ഇയാൾ ആർക്കൊക്കെ ഇവിടെ വിതരണം ചെയ്യുന്നുണ്ട് എന്ന് അന്വേക്ഷിച്ച് മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ. എ. ബോസ് പറഞ്ഞു.ഡൻസാഫ് അംഗങ്ങളായ എസ് ഐ അബ്ദുറഹ്മാൻ കെ , എ എസ്.ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ ,ലതീഷ് എം കെ, ഷിനോജ് , എം, ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , അതുൽ ഇ വി , പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ പ്രശാന്ത് , എസ് പി ഓ മാരായ പ്രമോദ് , വിജീഷ് , സി.പി ഒ മാരായ ജിത്തു , പ്രിൻസി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.