ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ സ്വീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സുവൈബതുല്‍ അസ്ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സുവൈബതുല്‍ അസ്ലമിയ സ്വീകരിച്ചത്.
സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ താന്‍ നിര്‍ദേശിക്കുന്ന ക്രീം തേക്കണമെന്നാണ് സുവൈബതുല്‍ അസ്ലമിയ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം തന്നെ ഈ പ്രൊഡക്റ്റ് വാങ്ങാനുള്ള നമ്പറും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. സത്യഭാമ പരസ്യമായി നടത്തിയ അധിക്ഷേപം തന്നെയാണ് മറ്റൊരു തരത്തില്‍ സുവൈബതുല്‍ അസ്ലമിയയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നിരവധിപേര്‍ ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.