സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തെ കുറിച്ച് അന്വേഷണവുമായി ഇ ഡി. ഇതിന്റെ ഭാഗമായി ഇന്നലെ സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തി.
യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇടപെടൽ മൂലമാണ് സ്വപ്നക്ക് സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചിരുന്നത്. ഈ നിയമനത്തിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്.
സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അതിൽ കള്ളപ്പണ ഇടപാട് അടക്കം ഉണ്ടോ എന്നുള്ള കാര്യങ്ങളും ഇ.ഡി പരിശോധിക്കും. അതിന്റെ ഭാഗമായിട്ട് കൂടിയാണ് സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ വിശദമായ പരിശോധന ഇ.ഡി തുടരുന്നത്.