Kerala Local News

ഇന്ന് ലോക ജലദിനം

ഇന്ന് ലോക ജലദിനം, ഒരോ തുള്ളി ജലവും അമൂല്യമാണെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിനം. ജല ക്ഷാമം പരിഹരിക്കുന്നതിന് അതിവേഗത്തില്‍ ഇടപെടല്‍ എന്നാണ് ഇത്തവണ ലോക ജല ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. എന്നാല്‍, ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 97 ശതമാനം വരുന്ന കുടുംബങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ പ്രമുഖ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ കുടുംബങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന കുടിവെള്ളം സുരക്ഷിതമാണെന്ന വലിയൊരു വിഭാഗം കരുതുന്നില്ലെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ 305 ജില്ലകളില്‍ നിന്നായി 26,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 97 ശതമാനവും ഇതേ നിലപാട് സ്വീകരിക്കുന്നു. എന്നാല്‍ കുടിവെളളം സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവുണ്ടായതായും സര്‍വേ വെളിപ്പെടുത്തുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!