information News

അറിയിപ്പുകൾ

ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്‌മെന്റിൽ ഓൺലൈൻ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ (ഹോസ്പിറ്റൽ) ക്വാളിറ്റി മാനേജ്‌മെന്റ് ഓൺലൈൻ കോഴ്‌സിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 8301915397, 9048110031, www.srccc.in.

മാർച്ച് 27ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും
മാർച്ച് 27ന് (ഞായർ) കേരളത്തിലെ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മാർച്ച് 28, 29 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ തീരുമാനിച്ചതെന്നും പൊതുജനങ്ങൾ പരമാവധി സഹകരിച്ച് റേഷൻ വിഹിതം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.

സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ നടത്തുന്ന വൺ ക്യാമ്പസ് വൺ ഐ.എ.എസ് കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാമിൽ 28നകം രജിസ്റ്റർ ചെയ്യാം. civilservice.nsskerala.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ് നൽകും. ബ്രിഡ്ജ് കോഴ്‌സിന് ശേഷം മെറിറ്റടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ ഉൾപ്പെടെ 12 വിദ്യാർഥികൾക്ക് അടുത്ത അക്കാദമിക് വർഷത്തിൽ ഒരു വർഷത്തെ സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുമെന്ന് സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9746940810, 9446176065, 9447304366.

വാക്ക്-ഇൻ-ഇന്റർവ്യൂ 31ന്
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) (എം.ബി.എ. കോളേജ്) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആന്റ് ഡയറക്ടറെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ മാനദണ്ഡമനുസരിച്ചുള്ള വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം ഉണ്ടാവണം. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 31ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ – സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2320420, 9446702612.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur@gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!