ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി ‘വിജ്ഞാൻ സർവ്വത്രേ പൂജ്യതേ ‘ പേരിൽ ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യമെമ്പാടുമുള്ള 75 കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ISRO) സഞ്ചരിക്കുന്ന പ്രദർശനം” സ്പേസ് ഓൺ വീൽസ്” ഫ്രെബുവരി 26 നും 27 നും കോഴിക്കോട് കുന്നമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (CWRDM) എത്തിച്ചേരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യമായിരിക്കും.
വിജഞാൻ സർവ്വത്രേ പൂജ്യതേ ഉത്ഘാടനം ചെയ്തു
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചുള്ള ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയവും, ഭാരത സർക്കാർ സാംസ്കാരിക മന്ത്രാലയവും സംയുക്തമായി ‘വിജഞാൻ സർവ്വത്രേ പൂജ്യതേ’ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യമെമ്പാടുമുള്ള 75 കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നു
ഇതിനോടനുബന്ധിച്ച് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികൾ കോഴിക്കോട് എൻ ഐ ടി സയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ് ഹരികുമാർ (.രജിസ്ട്രാർ CWRDM) സ്വാഗത പ്രസംഗം നടത്തി. ഡോ. മനോജ് പി. സാമുവൽ (എക്സിക്യൂട്ടീവ് ഡയറക്ടർ CWRDM) അധ്യക്ഷ പ്രസംഗവും Dr. വേണുപ്രസാദ്(സയൻ ) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റർ പ്രദർശനവും ഫിലിം പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ വിദഗദ്ധരുടെ പ്രഭാഷണവും സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളും പുസ്തകോത്സവും സംഘടിപ്പിക്കുന്നു.