എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയായിരുന്നു എന്ന് അവകാശപ്പെടുന്നതായിരുന്നു എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചാണ് പുസ്തകത്തില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേയുള്ള രൂക്ഷവിമര്‍ശനവും ഇതിലുണ്ട്. അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകരചന നടത്തുന്നതില്‍ നിയന്ത്രണങ്ങളുണ്ട്.
ശിവശങ്കര്‍ പുസ്തകം എഴുതാന്‍ അനുമതി വാങ്ങിയിരുന്നോ എന്ന് മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല
മുന്‍ ഡിജിപി ജേക്കബ് തോമസ് മുന്‍കൂര്‍ അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അനുമതിയില്ലാതെയാണ് എഴുതിയതെന്നും സര്‍വീസ് ചട്ടലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്കിയിരുന്നു.